ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകും, കോൺഗ്രസിന് സ്വന്തം എംഎൽഎമാരെ വിശ്വാസമില്ല: ബൊമ്മെ

bommai

കർണാടകയിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപി വ്യക്തമായ ഭൂരിപക്ഷത്തോടെ മാജിക് നമ്പർ മറികടക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ ബൊമ്മെ. ഞങ്ങൾ മാജിക് നമ്പർ കടക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. എല്ലാ ബൂത്തുകളിൽ നിന്നും മണ്ഡലങ്ങളിൽ നിന്നും ഗ്രൗണ്ട് റിപ്പോർട്ട് ഞങ്ങൾക്ക് ലഭിച്ചതായും ബൊമ്മെ പറഞ്ഞു. 

കോൺഗ്രസിന് അവരുടെ എംഎൽഎമാരെ വിശ്വാസമില്ല. ഇതിനാലാണ് റിസോർട്ടുകൾ ബുക്ക് ചെയ്തിരിക്കുന്നതെന്നും ബൊമ്മെ പരിഹസിച്ചു. കർണാടകയിൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും ബൊമ്മെ പറഞ്ഞു.
 

Share this story