കള്ളപ്പണക്കേസ്: ഡികെ ശിവകുമാറിനെതിരായ അന്വേഷണ നടപടികൾ സ്റ്റേ ചെയ്തു
Feb 11, 2023, 10:06 IST

കർണാടക പിസിസി അധ്യക്ഷൻ ഡികെ ശിവകുമാറിനെതിരായ കള്ളപ്പണക്കേസിൽ സിബിഐ അന്വേഷണ നടപടികൾക്ക് സ്റ്റേ. കർണാടക ഹൈക്കോടതിയാണ് അന്വേഷണ നടപടികൾ സ്റ്റേ ചെയ്തത്. ഫെബ്രുവരി 24 വരെ ശിവകുമാറിനെതിരെ നടപടി സ്വീകരിക്കുന്നതിനാണ് സ്റ്റേ. കേസിന്റെ അന്വേഷണ പുരോഗതിയെ സംബന്ധിച്ച റിപ്പോർട്ട് നൽകാനും കോടതി സിബിഐയോട് ആവശ്യപ്പെട്ടു.
ഈ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി ഇഡി ശിവകുമാറിന് നോട്ടീസ് നൽകിയിരുന്നു. ഇഡിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. തെരഞ്ഞെടുപ്പ് കാലത്ത് അന്വേഷണ ഏജൻസികൾ മനപ്പൂർവ്വം വേട്ടയാടുകയാണ് എന്ന് ആരോപിച്ച് ഇഡി സമൻസിനെതിരെ ശിവകുമാർ ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്തിരുന്നു.