കാർഗിലിലെ ദ്രാസിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, ഒമ്പത് പേർക്ക് പരുക്ക്

kargil

കാർഗിലിലുണ്ടായ സ്‌ഫോടനത്തിൽ മൂന്ന് മരണം. ഒമ്പത് പേർക്ക് പരുക്കേറ്റു. ദ്രാസിലെ ആക്രിക്കടയിലാണ് സ്‌ഫോടനമുണ്ടായത്. പരുക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇന്നലെ വൈകുന്നേരത്തോടെയാണ് ദ്രാസിലെ ആക്രി സാധനങ്ങൾ വിൽക്കുന്ന മേഖലയിൽ സ്‌ഫോടനമുണ്ടായത്. 

പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രി കടയിൽ പൊട്ടാതെ കിടന്നിരുന്ന ഷെല്ലാണ് സ്‌ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഷെല്ലിന്റേതെന്ന് കരുതുന്ന മെറ്റൽ ഭാഗം കണ്ടെടുത്തതായി കാർഗിൽ എ.എസ്.പി വിശദീകരിച്ചു. ഒരു കുട്ടിയടക്കം മൂന്ന് പേരാണ് മരിച്ചത്. സ്‌ഫോടനത്തിന് പിന്നിൽ ദുരൂഹതയുണ്ടോ എന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തുകയാണ്.
 

Share this story