ചോദ്യത്തിന് കോഴ: മഹുവ മൊയ്ത്രയ്ക്കെതിരായ കോഴ ആരോപണത്തിൽ എത്തിക്സ് കമ്മിറ്റി ചൊവ്വാഴ്ച വീണ്ടും യോഗം ചേരും

Mehuva

പാർലമെന്റിൽ ചോദ്യം ഉന്നയിക്കാൻ തൃണമൂൽ എംപി മഹുവ മൊയ്ത്ര കോഴ വാങ്ങിയെന്ന ആരോപണത്തിൽ എത്തിക്സ് കമ്മിറ്റി ചൊവ്വാഴ്ച വീണ്ടും യോഗം ചേരും. ആരോപണത്തെക്കുറിച്ചുള്ള എത്തിക്സ് കമ്മിറ്റിയുടെ റിപ്പോർട്ട് യോഗത്തിൽ തയ്യാറാക്കും. കഴിഞ്ഞ യോഗത്തിൽ നിന്ന് മഹുവ മൊയ്ത്രയും കമ്മിറ്റി അംഗങ്ങളായ പ്രതിപക്ഷ എംപിമാരും ഇറങ്ങിപ്പോയിരുന്നു.

ഇതിന് പിന്നാലെ, പാർലമെൻറ് എത്തിക്സ് കമ്മിറ്റി അധ്യക്ഷൻ വിനോദ് കുമാർ സോൻകറിനെതിരെ രൂക്ഷ വിമർശനവുമായി മഹുവ മൊയ്ത്ര രംഗത്ത് വന്നിരുന്നു. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ പോലെയാണ് വിനോദ് കുമാർ പെരുമാറിയതെന്നും സ്ത്രീവിരുദ്ധ നിലപാടായിരുന്നു വിനോദ് കുമാറിന്‍റേതെന്നും മഹുവ ആരോപിച്ചു.

Share this story