ബ്രിജ് ഭൂഷനെതിരെ തെളിവ് ലഭിച്ചിട്ടില്ല, അറസ്റ്റ് ചെയ്യാനാകില്ല; പ്രതിയെ ന്യായീകരിച്ച് ഡൽഹി പോലീസ്
May 31, 2023, 15:01 IST

ഗുസ്തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമ കേസിൽ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷനെതിരെ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് ഡൽഹി പോലീസ്. തെളിവ് ലഭിക്കാതെ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യാനാകില്ല. ബ്രിജ് ഭൂഷൻ തെളിവ് നശിപ്പിക്കാനോ പരാതിക്കാരെ സ്വാധീനിക്കാനോ ശ്രമിച്ചിട്ടില്ല. കേസിൽ 15 ദിവസത്തിനുള്ളിൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും ഡൽഹി പോലീസ് പറഞ്ഞു
ഗുസ്തി താരങ്ങൾ സമരം കടുപ്പിക്കുകയും കർഷക സംഘടനകൾ ഇവർക്ക് പിന്തുണ പ്രഖ്യാപിച്ച് എത്തുകയും ചെയ്ത സാഹചര്യത്തിലാണ് പ്രതിയെ വെളുപ്പിക്കുന്ന നിലപാട് ഡൽഹി പോലീസ് സ്വീകരിക്കുന്നത്. സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ഇന്ത്യാ ഗേറ്റിന് സമീപം കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്. ഗുസ്തി താരങ്ങൾ ഇവിടെ നിരാഹാര സമരം നടത്തുമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്നാണ് സുരക്ഷ വർധിപ്പിച്ചത്.