ക്രൂര ബലാത്സംഗം; അഞ്ച് സ്ത്രീകളടക്കം ആറ് പേരെ കൊലപ്പെടുത്തിയത് രണ്ടുവർഷത്തിനിടെ: സീരിയൽ കില്ലർ പിടിയിൽ

Crime

ഹൈദരാബാദ്: അഞ്ച് സ്ത്രീകളടക്കം ആറ് പേരെ കൊലപ്പെടുത്തിയ സീരിയൽ കില്ലർ പിടിയിൽ. കൂലിപ്പണിക്കാരനായ ബി. കാസമയ്യ എന്ന കാസിമിനെയാണ് തെലങ്കാനയില്‍ മെഹബൂബ്നഗറില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്

മെയ് മാസത്തില്‍ ഒരുസ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് കാസിമിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ്‌ കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞത്

രണ്ടുവർഷത്തിനിടെയാണ് പ്രതി അഞ്ച് സ്ത്രീകളടക്കം ആറ് പേരെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. കൂലിപ്പണിക്കാരനായ കാസിം തെരുവുകളിലാണ് അന്തിയുറങ്ങാറുള്ളത്. അഞ്ച് സ്ത്രീകളെയും ഇയാള്‍ ക്രൂരമായി ബലാത്സംഗംചെയ്തശേഷം കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ട സ്ത്രീകളില്‍ രണ്ടുപേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

മല്ലേഷ് എന്ന കൂലിപ്പണിക്കാരനെയും ഇയാൾ കൊലപ്പെടുത്തിയിട്ടുണ്ട്. പണത്തെച്ചൊല്ലിയുള്ള തർക്കമാണ് ഈ കൊലപാതകത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു.

Share this story