ഒഡീഷയിലെ ഗഞ്ചമിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു; 12 പേർ മരിച്ചു
Jun 26, 2023, 11:25 IST

ഒഡീഷയിലെ ഗഞ്ചമിൽ വാഹനാപകടത്തിൽ 12 പേർ മരിച്ചു. എട്ട് പേർക്ക് പരുക്കേറ്റു. ബസുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ മരിച്ച 12 പേരും ഒരു വിവാഹ സംഘത്തിൽ പെട്ടവരാണ്. പരുക്കേറ്റവരെ എംകെസിജി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
സർക്കാർ ബസും വിവാഹ സംഘം സഞ്ചരിച്ച ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. വിവാഹ ചടങ്ങിൽ പങ്കെടുത്ത് ബെർഹാംപൂരിലേക്ക് മടങ്ങുകയായിരുന്നു സംഘം. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.