മധ്യപ്രദേശിൽ പരസ്യ പ്രചാരണം നാളെ അവസാനിക്കും; വോട്ടുറപ്പിക്കാൻ ബിജെപിയും കോൺഗ്രസും
Updated: Nov 14, 2023, 15:17 IST

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിൽ പരസ്യപ്രചാരണം നാളെ അവസാനിക്കും. ബിജെപിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസിനായി രാഹുൽ ഗാന്ധിയും ഇന്ന് പ്രചാരണം നയിക്കും. സംസ്ഥാനത്ത് ഭരണം നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. എന്നാൽ ഭരണം തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്.
ശക്തമായ ഭരണവിരുദ്ധ വികാരം മറികടന്ന് തുടർ ഭരണം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. വോട്ടർ സ്ലിപ്പുകൾ വിതരണം ചെയ്തും ഗൃഹസന്ദർശനം നടത്തിയും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും നേരിട്ടിറങ്ങിയിട്ടുണ്ട്. അതേസമയം രാഹുൽ ഗാന്ധി ഇന്ന് ഭോപ്പാലിൽ പ്രചാരണം നയിക്കും. വിവിധ റാലികളിൽ പങ്കെടുക്കുന്ന രാഹുൽ പ്രവർത്തകരെ അഭിസംബോധന ചെയ്യും.