ജമ്മു കാശ്മീരിന് സംസ്ഥാനപദവി എന്ന് തിരിച്ചു നൽകുമെന്നത് പറയാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ

supreme court

ജമ്മു കശ്മീരിന് സംസ്ഥാനപദവി തിരിച്ചു നൽകുന്നതിൽ സമയക്രമം പറയാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ നൽകുമെന്ന നിലപാടും കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. കേന്ദ്ര ഭരണ പ്രദേശമെന്നത് താൽക്കാലിക പദവി മാത്രമാണെന്നും കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ കോടതിയിൽ ഹാജരായ സോളിസിറ്റർ ജനറൽ വ്യക്തമാക്കി.

ജമ്മു കശ്മീരിൽ എപ്പോൾ വേണമെങ്കിലും തെരഞ്ഞെടുപ്പിന് തയാറെന്നും കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. വോട്ടർ പട്ടിക പുതുക്കൽ ഏറെക്കുറെ പൂർത്തിയായതായും സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. അവശേഷിക്കുന്ന നടപടിക്രമങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ മുന്നോട്ടു പോകുകയാണെന്ന് വ്യക്തമാക്കിയ സർക്കാർ ആദ്യം നടത്തുക പഞ്ചായത്ത് തിരഞ്ഞെടുപ്പാണെന്നും കോടതിയെ അറിയിച്ചു.

Share this story