ഇഡിയെ ഉപയോഗിച്ച് തകർക്കാനും ഭയപ്പെടുത്താനുമാണ് കേന്ദ്രസർക്കാർ ശ്രമം: കെജ്രിവാൾ

kejriwal

തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊന്മുടിയുടെ വീട്ടിൽ ഇഡി ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിനെ അപലപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇഡിയെ ഉപയോഗിച്ച് രാഷ്ട്രീയ പാർട്ടികളെ തകർക്കാനും എല്ലാവരെയും ഭയപ്പെടുത്താനുമാണ് കേന്ദ്രസർക്കാർ ശ്രമം. തമിഴ്‌നാട് മന്ത്രിയുടെ വീട്ടിൽ നടത്തിയ റെയ്ഡിനെ ശക്തമായി അപലപിക്കുന്നു. ഇഡിയെ ഉപയോഗിച്ച് രാജ്യത്തെ നിയന്ത്രിക്കാനോ പേടിപ്പിക്കാനോ നിങ്ങൾക്ക് സാധിക്കില്ല

തിങ്കളാഴ്ച രാവിലെയാണ് പൊന്മുടിയുടെയും മകൻ ഗൗതം സിങ്കമണിയുടെയും വീട്ടിലും ഓഫീസിലുമടക്കം അഞ്ചിടങ്ങളിൽ ഇഡി പരിശോധന നടത്തിയത്. മന്ത്രിയുടെ മകൻ നടപടിക്രമങ്ങൾ പാലിക്കാതെ വിദേശത്ത് നിന്ന് പണം സ്വീകരിച്ചെന്നാണ് റിപ്പോർട്ട്.
 

Share this story