മണിപ്പൂരിൽ അക്രമികൾ പോലീസ് വേഷത്തിലും വരാമെന്ന് കേന്ദ്ര ഇന്റലിജൻസ് മുന്നറിയിപ്പ്
Jun 17, 2023, 12:07 IST

കലാപം തുടരുന്ന മണിപ്പൂരിൽ അക്രമികൾ പോലീസ് വേഷത്തിലും വരാമെന്ന് കേന്ദ്ര ഇന്റലിജൻസ് മുന്നറിയിപ്പ്. ക്വാത, കഗൈ്വ പ്രദേശങ്ങളിൽ ഇന്നലെ രാത്രി ആരംഭിച്ച വെടിവെപ്പ് രാവിലെ വരെ നീണ്ടിരുന്നു. സൈന്യം, അസം റൈഫിൾസ്, ദ്രുതകർമസേന, സംസ്ഥാന പോലീസ് എന്നിവർ സംയുക്തമായി ഇന്നലെ അർധരാത്രി വരെ ഇംഫാളിൽ ഫ്‌ളാഗ് മാർച്ച് നടത്തി.
ചുരാചാന്ദ്പൂരിലും ബിഷ്ണുപൂരിലും വെടിവെപ്പും സ്‌ഫോടനമുണ്ടായി. ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ വീട് ആക്രമിക്കാനും ശ്രമം നടന്നു. അഡ്വാൻസ്ഡ് ആശുപത്രിക്ക് സമീപം പാലസ് ഏരിയയിൽ തീവെപ്പ് ശ്രമം നടന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആയിരത്തോളം പേർ തടിച്ചുകൂടുകയും തീവെക്കാൻ ശ്രമം നടന്നതായുമായാണ് റിപ്പോർട്ട്. ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ ദ്രുതകർമസേന കണ്ണീർവാതകവും റബർ ബുള്ളറ്റും പ്രയോഗിച്ചു.