ക്രിമിനൽ നിയമം പരിഷ്‌കരിക്കുന്ന ബില്ലുകളുമായി കേന്ദ്രം; രാജ്യദ്രോഹ കുറ്റം പൂർണമായി ഒഴിവാക്കും
Aug 11, 2023, 15:35 IST

ക്രിമിനൽ നിയമം പരിഷ്‌കരിക്കുന്ന പുതിയ ബില്ലുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഐപിസി, സിആർപിസി, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവക്ക് പകരം ബില്ലുകളാണ് അവതരിപ്പിക്കുന്നത്. പുതിയ ബില്ലിൽ രാജ്യദ്രോഹ കുറ്റം പൂർണമായി റദ്ദാക്കും. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത, ഭാരതീയ സാക്ഷ്യ ബിൽ എന്നിങ്ങനെയാണ് നിയമങ്ങൾക്ക് പേരിട്ടത്
നീതി ഉറപ്പിക്കാനാണ് മാറ്റമെന്ന് അമിത് ഷാ പറഞ്ഞു. 19ാം നൂറ്റാണ്ടിലെ നിയമങ്ങൾക്ക് പകരമാണ് പുതിയ നിയമം. പരിശോധനാ നടപടികൾക്ക് വീഡിയോ ദൃശ്യങ്ങൾ തെളിവായി ശേഖരിക്കും. കോടതിക്കുള്ളിൽ കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ നിയമം സഹായിക്കും. ബില്ലുകൾ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിടുമെന്ന് ഷാ അറിയിച്ചു.