ചന്ദ്രബാബു നായിഡുവിന് സ്ഥിര ജാമ്യം അനുവദിച്ച് കോടതി; 28ന് ജയിലിലേക്ക് മടങ്ങണ്ട

naidu

നൈപുണ്യ വികസന അഴിമതിക്കേസിൽ ഇടക്കാല ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് സ്ഥിരം ജാമ്യം അനുവദിച്ചു. ഒക്ടോബർ 31നായിരുന്നു നായിഡുവിന് ഹൈക്കോടതി നാല് ആഴ്ചത്തെ താത്കാലിക ജാമ്യം നൽകിയത്. ചികിത്സക്ക് ശേഷം ഈ മാസം 28ന് തിരികെ ജയിലിലേക്ക് എത്തണമെന്നായിരുന്നു കോടതി നിർദേശം. എന്നാൽ പിന്നാലെ സ്ഥിരം ജാമ്യം അനുവദിക്കുകയായിരുന്നു

സെപ്റ്റംബർ 9നാണ് ചന്ദ്രബാബു നായിഡു അറസ്റ്റിലാകുന്നത്. 371 കോടി രൂപയുടെ അഴിമതിക്കേസിലായിരുന്നു അറസ്റ്റ്. നന്ദ്യാൽ ജില്ലയിൽ പൊതുപരിപാടി കഴിഞ്ഞ് കാരവാനിൽ ഉറങ്ങുന്നതിനിടെയാണ് ആന്ധ്ര പോലീസിലെ സിഐഡി വിഭാഗം നായിഡുവിനെ അറസ്റ്റ് ചെയ്തത്.
 

Share this story