ജാമ്യം തേടി ചന്ദ്രബാബു നായിഡു ഇന്ന് ഹൈക്കോടതിയിലേക്ക്; ബന്ദിന് ആഹ്വാനം ചെയ്ത് ടിഡിപി

naidu

371 കോടിയുടെ അഴിമതി കേസിൽ അറസ്റ്റിലായ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇന്ന് ജാമ്യം തേടി ആന്ധ്ര ഹൈക്കോടതിയെ സമീപിക്കും. നായിഡുവിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി ടിഡിപി ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കടുത്ത പ്രതിഷേധമുയർത്താനാണ് ടിഡിപിയുടെ തീരുമാനം. കനത്ത ജാഗ്രതയാണ് പോലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. 

കോടതി റിമാൻഡ് ചെയ്തതോടെ നായിഡുവിനെ ഇന്നലെ സുരക്ഷ സന്നാഹങ്ങളോടെ രാജമന്ധ്രി ജയിലിലേക്ക് മാറ്റിയിരുന്നു. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ലുത്രയാണ് ഹൈക്കോടതിയിൽ നായിഡുവിന് വേണ്ടി ഹാജരാകുന്നത്. ഇന്നലെ എട്ട് മണിക്കൂറോളം നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ മെട്രോപോളിറ്റൻ മജിസ്‌ട്രേറ്റ് കോടതി നായിഡുവിന് ജാമ്യം നിഷേധിക്കുകയായിരുന്നു.
 

Share this story