ചന്ദ്രയാൻ 3 ഇറങ്ങിയ ചന്ദ്രനിലെ സ്ഥലം ഇനി ശിവശക്തി പോയിന്റ് എന്നറിയപ്പെടുമെന്ന് പ്രധാനമന്ത്രി

modi

ചന്ദ്രയാൻ 3 ഇറങ്ങിയ ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലെ സ്ഥാനം ഇനി മുതൽ ശിവശക്തി പോയിന്റ് എന്നറിയപ്പടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓഗസ്റ്റ് 23 ഇനി ദേശീയ ബഹിരാകാശ ദിനമായി അറിയപ്പെടും. മറ്റാരും എത്താത്ത ഇടത്താണ് നമ്മൾ. ശാസ്ത്രജ്ഞരുടെ അറിവിനെയും സമർപ്പണത്തെയും സ്മരിക്കുന്നുവെന്നും രാജ്യത്തിന്റെ നേട്ടം മറ്റുള്ളവർ അംഗീകരിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു

ഗ്രീസിൽ നിന്നും നേരെ ബംഗളൂരുവിലെത്തി ശാസ്ത്രജ്ഞരെ നേരിട്ട് അഭിനന്ദിച്ച ശേഷം സംസാരിക്കുകയായിരുന്നു മോദി. ഇത് വെറും നേട്ടമല്ല, ബഹിരാകാശത്ത് ഇന്ത്യയുടെ ശംഖനാദമാണ്. രാജ്യം ആഘോഷാരവം മുഴക്കിയ നിമിഷം എങ്ങനെ മറക്കും. ഒരോ ഇന്ത്യക്കാരനും സ്വന്തം നേട്ടം പോലെ ഇത് ആഘോഷിച്ചു. ദക്ഷിണ ദ്രുവത്തിൻറെ ചിത്രം ലോകത്തിൽ ആദ്യം എത്തിച്ചത് ഇന്ത്യ. ഇന്ത്യൻ വനിതാ ശാസ്ത്രജ്ഞരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

Share this story