ചന്ദ്രയാൻ 3 അടുത്ത ഘട്ടത്തിലേക്ക്; ലാൻഡർ തുറന്ന് റോവർ പുറത്തേക്ക്
Aug 24, 2023, 08:02 IST

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങി ചരിത്രം സൃഷ്ടിച്ച ചന്ദ്രയാൻ 3 അടുത്ത ഘട്ടത്തിലേക്ക്. ലാൻഡറിന്റെ വാതിൽ തുറന്ന് റോവർ പുറത്ത് എത്തിക്കുന്ന ഘട്ടത്തിലേക്ക് ഐഎസ്ആർഒ കടന്നു. ഇന്നലെ വൈകുന്നേരം 6.04നാണ് ബഹിരാകാശ നേട്ടങ്ങളുടെ തലപ്പത്തേക്ക് ഇന്ത്യയെ എത്തിച്ച് ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ ഇറങ്ങിയത്
ഇന്ത്യയുടെ ചാന്ദ്ര ദൗത്യം വിജയിച്ചത് അതിപ്രാധാന്യത്തോടെയാണ് വിദേശമാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റഷ്യൻ ദൗത്യമായ ലൂണ 25 തകർന്നുവീണ് തൊട്ടടുത്ത ദിവസമാണ് ചന്ദ്രയാൻ 3 ലക്ഷ്യം കൈവരിച്ചിരിക്കുന്നത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്യുന്ന ആദ്യ രാജ്യമെന്ന ബഹുമതിയും ഇന്ത്യക്കാണ്.