ചന്ദ്രയാൻ 3ന്റെ ചരിത്ര വിജയം; ശാസ്ത്രജ്ഞരെ നേരിൽ കണ്ട് അഭിനന്ദിക്കാൻ പ്രധാനമന്ത്രി ബംഗളൂരുവിൽ

modi

ചന്ദ്രയാൻ 3ന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരെ നേരിട്ട് കണ്ട് അഭിനന്ദിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗളൂരുവിലെത്തി. ഐഎസ്ആർഒ ടെലിമെട്രി ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ് വർക്കിൽ എത്തിയ മോദിയെ ഐഎസ്ആർഒ മേധാവി എസ് സോമനാഥ് പൂച്ചെണ്ട് നൽകി സ്വീകരിച്ചു. ഗ്രീസിൽ നിന്നുമാണ് മോദി നേരിട്ട് ബംഗളൂരുവിലേക്ക് എത്തിയത്

ഐഎസ്ആർഒയുടെ ശാസ്ത്രനേട്ടത്തിൽ അഭിമാനമെന്ന് പ്രധാനമന്ത്രി മോദി അറിയിച്ചു. ശാസ്ത്രജ്ഞരുടെ സമർപ്പണവും അഭിനിവേശവുമാണ് ബഹിരാകാശ മേഖലയിൽ രാജ്യത്തിന്റെ നേട്ടങ്ങൾക്ക് പിന്നിലെ ചാലകശക്തിയെന്ന് മോദി നേരത്തെ പറഞ്ഞിരുന്നു. ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയാണ് പ്രധാനമന്ത്രി


 

Share this story