ചെന്നൈയിൽ വീടിന് തീപിടിച്ച് മൂന്ന് കുട്ടികളടക്കം നാല് പേർ വെന്തുമരിച്ചു

fire

ചെന്നൈയിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. മുത്തശ്ശിയും മൂന്ന് കൊച്ചുമക്കളുമാണ് മരിച്ചത്. കൊതുക് നശീകരണ യന്ത്രം ഉരുകി കാർഡ് ബോർഡിലേക്ക് വീണ് തീ പടർന്നുവെന്നാണ് സംശയിക്കുന്നത്. സന്താനലക്ഷ്മി, കൊച്ചുമക്കളായ പ്രിയദർശിനി, സംഗീത, പവിത്ര എന്നിവരാണ് മരിച്ചത്

കുട്ടികളുടെ അച്ഛന് കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ പരുക്കേറ്റിരുന്നു. അച്ഛനെ ശുശ്രൂഷിക്കാനായി കുട്ടികളുടെ അമ്മയും ആശുപത്രിയിലാണ്. കുട്ടികൾ വീട്ടിൽ ഒറ്റയ്ക്കായതിനാലാണ് മുത്തശ്ശിയെ കൂട്ടുകിടക്കാൻ വിളിച്ചുവരുത്തിയത്. ഇന്ന് രാവിലെ വീട്ടിൽ നിന്നും പുക ഉയരുന്നത് കണ്ട സമീപവാസികൾ കതക് പൊളിച്ച് ഉള്ളിൽ കടന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്.
 

Share this story