ഇന്ത്യയുടെ ഭൂമി ഉൾപ്പെടുത്തി ചൈനയുടെ ഭൂപടം: മോദി പ്രതികരിക്കണമെന്ന് രാഹുൽ ഗാന്ധി

rahul

ഇന്ത്യയുടെ ഭൂമി ഉൾപ്പെടുത്തി ചൈന മാപ്പ് പ്രസിദ്ധീകരിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി. താൻ വർഷങ്ങളായി ഇതാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്. ഒരിഞ്ച് ഭൂമിയും ലഡാക്കിൽ നഷ്ടപ്പെട്ടിട്ടില്ലെന്ന് മോദി പറഞ്ഞത് കള്ളമാണ്. ചൈന കടന്നുകയറി എന്ന് ലഡാക്കിലെ എല്ലാവർക്കും അറിയാം. 

മാപ്പ് പ്രസിദ്ധീകരിച്ച സംഭവം ഗൗരവമുള്ളതാണ്. മോദി പ്രതികരിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഇന്ത്യ ചൈനക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന് ശശി തരൂർ എംപിയും ആവശ്യപ്പെട്ടു. തിബറ്റിലുള്ളവർക്ക് സ്റ്റേപ്പിൾഡ് വിസ നൽകണം. തായ്‌വാനെയും തിബറ്റിനെയും ചൈനയുടെ ഭാഗമായി അംഗീകരിക്കരുത്. ചൈനയുടെ നയത്തിന് പിന്തുണ നൽകരുതെന്നും തരരൂർ പറഞ്ഞു. 

അരുണാചൽ പ്രദേശും അക്‌സായി ചിനും ചൈനീസ് പ്രദേശങ്ങളാണെന്ന് വ്യക്തമാക്കുന്ന ഭൂപടമാണ് ചൈന പുറത്തിറക്കിയത്. അതിർത്തി തർക്കം പരിഹരിക്കാനുള്ള നടപടികളെ ഇത് ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
 

Share this story