ഛത്തിസ്ഗഢിലെ സുഖ്മയിൽ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ; മൂന്ന് പോലീസുകാർക്ക് വീരമൃത്യു

maoist

ഛത്തിസ്ഗഢിലെ സുഖ്മയിൽ പോലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് പോലീസുകാർക്ക് വീരമൃത്യു. ജഗർഗുണ്ട, കുന്ദേദ് ഗ്രാമങ്ങളിലായാണ് ഏറ്റുമുട്ടലുണ്ടായത്. എ എസ് ഐ രാമുറാം, അസി. കോൺസ്റ്റബിൾമാരായ കുഞ്ചം ജോഗ, സൈനിക് വഞ്ചം ഭീമ എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞാഴ്ച സുഖ്മ ജില്ലയിൽ തന്നെ അതിർത്തി ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലീസുകാരെ മാവോയിസ്റ്റുകൾ വധിച്ചിരുന്നു

കഴിഞ്ഞാഴ്ച നടന്ന സംഭവത്തിന് പിന്നാലെയാണ് പോലീസ് പ്രദേശത്ത് പരിശോധന നടത്തിയത്. പരിശോധന നടക്കുന്നതിനിടെ പോലീസിന് നേർക്ക് വെടിവെപ്പുണ്ടാകുകയായിരുന്നു.
 

Share this story