സഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചതിന് 12ാം ക്ലാസുകാരന്റെ വിരൽ മുറിച്ചുമാറ്റി

murder

12-ാം ക്ലാസുകാരനെ പൂർവ വിദ്യാർഥി അതിക്രൂരമായി മർദിച്ച ശേഷം വിരൽ അറുത്തുമാറ്റി. സഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചതിനായിരുന്നു ക്രൂരത ശിക്ഷ. ഡൽഹിയിലെ ദ്വാരക സൗത്തിലാണ് സംഭവം.

ഒക്ടോബർ 21നായിരുന്നു കേസിനാസ്പദമായ സംഭവം. ആക്രമണത്തെക്കുറിച്ച് കുട്ടി മാതാപിതാക്കളെ അറിയിച്ചിരുന്നില്ല. മോട്ടോർ സൈക്കിൾ ചെയിനിൽ കുടുങ്ങി വിരൽ നഷ്ടപ്പെട്ടുവെന്നാണ് എല്ലാരോടും പറഞ്ഞിരുന്നത്. വെള്ളിയാഴ്ച കുട്ടി മാതാപിതാക്കളോട് സത്യം വെളിപ്പെടുത്തിയതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു.

സ്‌കൂളിന് പുറത്തുവെച്ചാണ് പ്രതിയെ കാണുന്നത്. തുടർന്ന് ഒരു പാർക്കിലേക്ക് കൂട്ടികൊണ്ടുപോയി. അവിടെവെച്ച് ട്യൂഷൻ സെന്ററിൽ ഒപ്പം പഠിക്കുന്ന പെൺകുട്ടിയുമായുള്ള സൗഹൃദം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മർദനം ആരംഭിച്ചു. കല്ലുകൊണ്ടായിരുന്നു മർദനം. ഇതിനിടെ വിരൽ മുറിച്ചു മാറ്റുകയായിരുന്നു.
 

Share this story