കാശ്മീരിലെ കിഷ്ത്വാറിൽ മേഘവിസ്‌ഫോടനം; നാല് പേർ മരിച്ചു, മുപ്പത് പേരെ കാണാതായി

കാശ്മീരിലെ കിഷ്ത്വാറിൽ മേഘവിസ്‌ഫോടനം; നാല് പേർ മരിച്ചു, മുപ്പത് പേരെ കാണാതായി

ജമ്മു കാശ്മീരിലെ കിഷ്ത്വാറിൽ മേഘവിസ്‌ഫോടനം. കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽ നാല് പേർ മരിച്ചു. 30 പേരെ കാണാതായി. ഹൊൻസാർ ഗ്രാമത്തിലാണ് സംഭവം. കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്

ഗ്രാമത്തിലേക്കുള്ള റോഡുകൾ തകർന്നതിനാൽ രക്ഷാപ്രവർത്തനവും തടസ്സപ്പെട്ടിരിക്കുകയാണ്. നിരവധി വീടുകൾ തകരുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. കരസേനയുടെയും പോലീസിന്റെയും സംഘമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

Share this story