ഹിമാചൽപ്രദേശിൽ മേഘവിസ്‌ഫോടനം; ഏഴ് പേർ മരിച്ചു, വീടുകളും വാഹനങ്ങളും ഒഴുകിപ്പോയി

himachal

ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിൽ മേഘവിസ്‌ഫോടനത്തിൽ ഏഴ് പേർ മരിച്ചു. ധയാവാല ഗ്രാമത്തിലാണ് മേഘവിസ്‌ഫോടനത്തെ തുടർന്ന് കനത്ത മഴയും ഉരുൾപൊട്ടലുമുണ്ടായത്. വീടുകളും ഗോശാലകളും വാഹനങ്ങളും ഒലിച്ചുപോയി. നിരവധി പേരെ കാണാതായിട്ടുണ്ട്. ഇതിൽ ആറ് പേരെ രക്ഷപ്പെടുത്തി

സംഭവത്തിൽ സുഖ് വിന്ദർ സിംഗ് സുഖു അനുശോചനം രേഖപ്പെടുത്തി. ദുരിതബാധിതരായ കുടുംബങ്ങൾക്ക് സാധ്യമായ എല്ലാ സഹായവും പിന്തുണയും ഉറപ്പാക്കാൻ അധികാരികളോട് നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കനത്ത മഴയെ തുടർന്ന് വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് മലയോര മേഖലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്നും നാശനഷ്ടങ്ങൾ സംബന്ധിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലാ കളക്ടർമാരുമായി സംസാരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കനത്ത മഴയുടെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, എല്ലാ ഡിസിമാർക്കും മുഖ്യമന്ത്രി നിർദേശം നൽകി


 

Share this story