ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയം പഠിക്കാൻ സമിതി; മുൻ രാഷ്ട്രപതി അധ്യക്ഷൻ

പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചു ചേർക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതിന് പിന്നാലെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന വിഷയം ആലോചിക്കാൻ കേന്ദ്രം സമിതി രൂപീകരിച്ചു. സമിതിയുടെ അധ്യക്ഷനായി മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കേന്ദ്രം നിയമിച്ചു. വിഷയം പഠിച്ചതിന് ശേഷം സമിതി സർക്കാരിന് റിപ്പോർട്ട് നൽകും.
2014ലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പത്രികയിലെ വാഗ്ദാനമായിരുന്നു ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത്. ഇതിന്റെ തുടർച്ചയായാണ് മുൻ രാഷ്ട്രപതി അധ്യക്ഷനായ സമിതി രൂപീകരിച്ചത്. സമിതിയിലെ മറ്റ് അംഗങ്ങൾ ആരൊക്കെയെന്ന് വ്യക്തമല്ല. വിരമിച്ച സുപ്രീം കോടതി ജഡ്ജിമാർ അംഗങ്ങളായുണ്ടെന്നാണ് വിവരം
കേന്ദ്രസർക്കാർ വിളിച്ചു ചേർക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് കൊണ്ടുവരാൻ നീക്കമുണ്ടെന്നാണ് സൂചന. നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്താനുള്ള ബില്ല് പ്രത്യേക സമ്മേളനത്തിൽ കൊണ്ടുവന്നേക്കും.