16 അംഗ തെരഞ്ഞെടുപ്പ് സമിതിക്ക് രൂപം നൽകി കോൺഗ്രസ്

india c

ന്യൂഡൽഹി: അടുത്ത നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് സമിതിക്ക് രൂപം നൽകി കോൺഗ്രസ്. 16 അംഗ സമിതിയാണ് രൂപികരിച്ചത്. പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജിൻ ഖാർഗെ, സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി കേരളത്തിൽ നിന്നും എഐസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തുടങ്ങിയവർ സമിതിയിൽ അംഗങ്ങളാണ്.

അംബികാ സോണി, അധീർ രഞ്ജൻ ചൗധരി, സൽമാൻ ഖുർഷിദ്, മധുസൂദനൻ മിസ്ത്രി, എൻ. ഉത്തംകുമാർ റെഡ്ഡി, ടി.എസ്.സിങ് ദിയോ, കെ.ജെ ജോർജ്, പ്രിതം സിങ്, മുഹമ്മദ് ജാവേദ്, ആമി യാജ്നിക്, പി.എൽ പൂനിയ, ഓംകാർ മർകം തുടങ്ങിയവരാണ് മറ്റ് അംഗങ്ങൾ.

Share this story