കോൺഗ്രസ് നേതാവ് ആധിർ രഞ്ജൻ ചൗധരിയുടെ ലോക്‌സഭയിലെ സസ്‌പെൻഷൻ പിൻവലിച്ചു
Aug 30, 2023, 15:45 IST

കോൺഗ്രസ് നേതാവ് ആധിർ രഞ്ജൻ ചൗധരിയുടെ ലോക്‌സഭ സസ്‌പെൻഷൻ പിൻവലിച്ചു. പാർലമെന്റ് പ്രിവിലേജ് കമ്മിറ്റിയാണ് സസ്‌പെൻഷൻ പിൻവലിച്ചത്. സഭയിൽ അപമര്യാദയായി പെരുമാറിയെന്ന കാരണത്താലാണ് ചൗധരിയെ സസ്‌പെൻഡ് ചെയ്തത്. അവിശ്വാസപ്രമേയ ചർച്ച നടക്കുമ്പോൾ ചൗധരിയുടെ ഭാഷാപ്രയോഗങ്ങൾ അതിര് കടന്നുവെന്ന് കാണിച്ച് പ്രഹ്ലാദ് ജോഷിയാണ് പ്രമേയം അവതരിപ്പിച്ചത്.