2024ൽ രാഹുൽ അമേഠിക്ക് പുറമെ വയനാട്ടിലും മത്സരിക്കുമെന്ന് കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത്
Aug 20, 2023, 11:44 IST

2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ അമേഠിക്ക് പുറമെ വയനാട്ടിലും രാഹുൽ ഗാന്ധി മത്സരിക്കുമെന്ന് സൂചന നൽകി കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത്. ഇത്തവണ രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കുമെന്ന് യു.പി കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഹരീഷ് റാവത്തിന്റെ പ്രതികരണം.
അമേഠി സ്വാഭാവികമായും രാഹുൽ ഗാന്ധിയുടെ സീറ്റാണ്. എങ്കിലും വയനാട്ടിലും അദ്ദേഹം മത്സരിക്കും. പ്രതിസന്ധി ഘട്ടത്തിൽ പിന്തുണച്ചത് വയനാടാണെന്ന് റാവത്ത് പറഞ്ഞു. കഴിഞ്ഞ തവണ അമേഠിയിലും വയനാട്ടിലും രാഹുൽ ഗാന്ധി മത്സരിച്ചിരുന്നു. വയനാട്ടിൽനിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രാഹുൽ അമേഠിയിൽ ബി.ജെ.പി നേതാവ് സ്മൃതി ഇറാനിയോട് 55,000 വോട്ടിന് പരാജയപ്പെട്ടിരുന്നു.