ജി 20 ഉച്ചകോടിയിൽ സംയുക്ത പ്രസ്താവനയിൽ സമവായം; സന്തോഷ വാർത്തയെന്ന് നരേന്ദ്രമോദി
Sep 9, 2023, 17:20 IST

ജി 20 ഉച്ചകോടിയിൽ സംയുക്ത പ്രസ്താവനയിൽ സമവായം. ഒരു സന്തോഷ വാർത്ത അറിയിക്കുന്നു എന്ന് പറഞ്ഞാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. സമവയാത്തിന് കഠിനധ്വാനം ചെയ്ത ഷെർപ, മറ്റ് മന്ത്രിമാർ എന്നിവരെ അഭിനന്ദിക്കുന്നതായും മോദി പറഞ്ഞു. യുക്രൈൻ-റഷ്യ യുദ്ധമുണ്ടാക്കിയ വിശ്വാസരാഹിത്യം പരിഹരിക്കണമെന്ന മോദിയുടെ നിർദേശത്തോടെയാണ് ജി 20 ഉച്ചകോടിക്ക് ഡൽഹിയിൽ തുടക്കമായത്.
ആഫ്രിക്കൻ യൂണിയന് ജി 20യിൽ അംഗത്വം നൽകണമെന്ന ഇന്ത്യയുടെ നിർദേശം ഉച്ചകോടി അംഗീകരിച്ചു. ഭീകരവാദം, സൈബർ സുരക്ഷ തുടങ്ങിയ വെല്ലുവിളികൾ നേരിടാൻ ലോകം ഒറ്റക്കെട്ടായി നിൽക്കണമെന്നും മോദി പറഞ്ഞു.