ബംഗളൂരുവിൽ സ്‌ഫോടനത്തിന് ആസൂത്രണം; തടിയന്റവിട നസീറിനെ കസ്റ്റഡിയിലെടുത്തു

naseer

ബംഗളൂരുവിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടെന്ന കേസിൽ തടിയന്റവിട നസീറിനെ ബംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്തു. അടുത്തിടെ ഭീകരാക്രമണം ആസൂത്രണം ചെയ്ത യുവാക്കളെ പോലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നസീറിനെ കസ്റ്റഡിയിലെടുത്തത്

2008ലെ ബംഗളൂരു സ്‌ഫോടനക്കേസിൽ പ്രതിയായ നസീർ നിലവിൽ പരപ്പന അഗ്രഹാര ജയിലിലാണ്. മറ്റൊരു കൊലപാതക കേസിൽ ജയിലിലെത്തിയപ്പോഴാണ് കർണാടക സ്വദേശികളായ അഞ്ച് യുവാക്കളെ നസീർ പരിചയപ്പെടുന്നത്. തുടർന്ന് ബംഗളൂരുവിൽ സ്‌ഫോടനം ആസൂത്രണം ചെയ്യുകയായിരുന്നു. സയ്യിദ് സുഹൈൽ, ഉമർ, ജാനിത്, മുഹ്താസിർ, സാഹിദ് എന്നിവരെ സുൽത്താൻപാളയിലെ ഒരു വീട്ടിൽ നിന്നാണ് സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് തോക്കുകളടക്കമുള്ള ആയുധങ്ങളും പിടിച്ചെടുത്തിരുന്നു.
 

Share this story