24 മണിക്കൂറിനിടെ 39,361 പേർക്ക് കൂടി കൊവിഡ്; 416 പേർ മരിച്ചു

24 മണിക്കൂറിനിടെ 39,361 പേർക്ക് കൂടി കൊവിഡ്; 416 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 39,361 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 416 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതിനോടകം 3,14,11,262 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്തെ ആകെ മരണസംഖ്യ 4,20,967 ആയി ഉയർന്നിട്ടുണ്ട്. 4,11,189 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി നിലവിൽ ചികിത്സയിൽ കഴിയുന്നത്. 24 മണിക്കൂറിനിടെ 35,968 പേർ രോഗമുക്തി നേടി. രാജ്യത്ത് ഇതിനോടകം 3,05,79,106 പേർ രോഗമുക്തരായിട്ടുണ്ട്

കഴിഞ്ഞ 35 ദിവസമായി രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനത്തിൽ താഴെയാണ്. രാജ്യത്ത് ഇതുവരെ 43.51 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Share this story