നീറ്റ് യുജി പ്രവേശനത്തിനുള്ള കൗൺസിലിംഗ് മാറ്റിവെച്ചു; മാറ്റിയത് ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ

ഇന്ന് തുടങ്ങാനിരുന്ന നീറ്റ് യുജി പ്രവേശനത്തിനുള്ള കൗൺസിലിംഗ് മാറ്റിവെച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കൗൺസിലിംഗ് ഉണ്ടാകില്ലെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു. അതേസമയം നീറ്റ് പരീക്ഷാ ഫലം റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും

പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളടക്കമാണ് കോടതിയെ സമീപിച്ചത്. പരീക്ഷാ ഫലം റദ്ദാക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.
 

Share this story