കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു; കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം

covid

കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു; കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം
രാജ്യത്തെ കൊവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി ഇന്ന് യോഗം വിളിച്ചു. സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ യോഗമാണ് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വിളിച്ചത്. തിങ്കളാഴ്ച നടക്കാനിരിക്കുന്ന കൊവിഡ് മോക് ഡ്രിൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും

കഴിഞ്ഞ ദിവസം 5335 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. മരണനിരക്കും ഉയരുന്നുണ്ട്. മഹാരാഷ്ട്രയിൽ ഒരു ദിവസത്തിനിടെ എണ്ണൂറിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഡൽഹിയിൽ 606 ആയിരുന്നു ഇന്നലത്തെ പ്രതിദിന വർധനവ്.
 

Share this story