തമിഴ്​നാട്ടിൽ ഒരു എം.പിക്ക്​ കൂടി കോവിഡ് സ്ഥിരീകരിച്ചു

തമിഴ്​നാട്ടിൽ ഒരു എം.പിക്ക്​ കൂടി കോവിഡ് സ്ഥിരീകരിച്ചു

നാഗർകോവിൽ: തമിഴ്​നാട്ടിൽ ഒരു എം.പിക്ക്​ കൂടി കോവിഡ് സ്ഥിരീകരിച്ചു. കന്യാകുമാരി ലോക്സസഭാംഗം എച്ച്. വസന്തകുമാറിനും ഭാര്യക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

രണ്ട് പേരെയും ചെന്നൈയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാഴ്​ചക്ക്​ മുമ്പാണ് ഇരുവരും നാഗർകോവിലിൽ നിന്നും ചെന്നൈക്ക്​ പോയത്​. ഇതോടെ കോവിഡ്​ തമിഴ്​നാട്ടിൽ കോവിഡ്​ ബാധിച്ച എം.പിമാരുടെ എണ്ണം നാലായി. നേരത്തേ കാർത്തി ചിദംബംരം, സെൽവരസ്​, രാമലിംഗം എന്നിവർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചിരുന്നു.

അതേസമയം, തമിഴ്‌നാട്ടില്‍ ഇന്നലെ 5,914 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 114 പേരാണ് ഇന്നലെ സംസ്ഥാനത്ത് മരിച്ചത്. സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 3,02,815 ആയി. 2,44,675 പേര്‍ക്ക് രോഗ മുക്തി. ആക്ടീവ് കേസുകള്‍ 53,099. സംസ്ഥാനത്തെ മൊത്തം മരണം 5,041 ആയി.

Share this story