അധികാരത്തിലെത്തിയാല്‍ എല്ലാവര്‍ക്കും കൊവിഡ് വാക്സിന്‍; ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടന പത്രിക

അധികാരത്തിലെത്തിയാല്‍ എല്ലാവര്‍ക്കും കൊവിഡ് വാക്സിന്‍; ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടന പത്രിക

പാറ്റ്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക ബിജെപി പുറത്തിറക്കി. അധികാരത്തിലെത്തിയാല്‍ എല്ലാവര്‍ക്കും കൊവിഡ് വാക്സിന്‍ സൗജന്യമായി ലഭ്യമാക്കുമെന്നാണ് പ്രധാന വാഗ്ദാനം. 19 ലക്ഷം പേര്‍ക്ക് തൊഴിലെന്ന വാഗ്ദാനവും പ്രകടന പത്രികയിലുണ്ട്.

പത്ത് ലക്ഷം പേര്‍ക്ക് തൊഴിലെന്നതാണ് മഹാസഖ്യത്തിന്‍റെ വാഗ്ദാനം. ബിഹാര്‍ ജനതക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പ്രധാനമന്ത്രി നടപ്പാക്കുമെന്ന് പ്രകടന പത്രിക പുറത്തിറക്കിയ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവകാശപ്പെട്ടു.

Share this story