യുപിയിൽ കുറ്റകൃത്യങ്ങൾ കുറഞ്ഞു, വികസനത്തിൽ വളരെയേറെ മുന്നേറി: നരേന്ദ്രമോദി

yogi

നിയമവാഴ്ചയിലും വികസനത്തിലും ഉത്തർപ്രദേശ് മുന്നിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്രമസമാധാനപാലനം കൃത്യമായി നടപ്പാക്കിയതോടെയാണ് വികസനത്തിന്റെ പുതിയ ഉയരങ്ങൾ തേടാൻ യുപിക്ക് സാധിച്ചത്. നിയമസംവിധാനം ശരിയായി നടന്നാൽ മാത്രമേ രാജ്യത്ത് വികസനമുണ്ടാകു. ഇതിനുള്ള മികച്ച ഉദാഹരണമാണ് ഉത്തർപ്രദേശ്. 

നേരത്തെ വികസനത്തിൽ പിന്നാക്കം നിൽക്കുകയും കുറ്റകൃത്യങ്ങളിൽ മുന്നിൽ നിൽക്കുകയും ചെയ്ത സംസ്ഥാനമായിരുന്നു യുപി. നിയമപാലനം കർശനമാക്കിയതോടെ യുപിയുടെ മുഖച്ഛായ മാറി. ഇപ്പോൾ വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് സഞ്ചരിക്കുകയാണ് സംസ്ഥാനം. യുപിയിൽ നിക്ഷേപം കൂടുകലും കുറ്റകൃത്യ നിരക്ക് കുറയുകയുമാണെന്നും മോദി പറഞ്ഞു.
 

Share this story