രാജസ്ഥാൻ കോൺഗ്രസിലെ പ്രതിസന്ധി അയയുന്നു; സച്ചിന്റെ ആവശ്യങ്ങളിൽ തീരുമാനം
Jul 6, 2023, 17:13 IST

രാജസ്ഥാൻ കോൺഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങളിൽ തീരുമാനവുമായി കോൺഗ്രസ് നേതൃത്വം. ഏറെക്കാലമായി സച്ചിൻ പൈലറ്റ് ഉന്നയിക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കും. പി എസ് സിയിൽ നിയമനിർമാണം നടത്താനും ചോദ്യപേപ്പർ ചോർച്ചയിൽ അന്വേഷണം നടത്താനും തീരുമാനിച്ചതായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചു
രാജസ്ഥാൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നാളെ മുതൽ തുടക്കമാകുമെന്ന് കെസി വേണുഗോപാൽ അറിയിച്ചു. മന്ത്രിമാരും എംഎൽഎമാരും ഗൃഹസന്ദർശനം നടത്തും. അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം. പക്ഷേ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. കർണാടകയിലേത് പോലെ രാജസ്ഥാനിലും ഭാരത് ജോഡോ യാത്ര വിജയത്തിന് ഊർജമാകും. സെപ്റ്റംബർ ആദ്യ വാരം സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നും കെ സി വേണുഗോപാൽ അറിയിച്ചു.