ദലിത് സ്ത്രീ പാചകം ചെയ്ത ഭക്ഷണം കഴിക്കാതെ വിദ്യാർഥികൾ; ഒപ്പമിരുന്ന് കഴിച്ച് കനിമൊഴി എംപി

kanimozhi

തമിഴ്‌നാട് തൂത്തുക്കുടിയിൽ ദലിത് സ്ത്രീ പാചകം ചെയ്യുന്നതിനാൽ സ്‌കൂളിലെ ഭക്ഷണം കഴിക്കില്ലെന്ന പറഞ്ഞ വിദ്യാർഥികൾക്കൊപ്പം ഇരുന്ന് സ്‌കൂൾ ഭക്ഷണം കഴിച്ച് കനിമൊഴി എംപി. മാതാപിതാക്കൾ ആവശ്യപ്പെട്ടതിനാലാണ് 11 കുട്ടികൾ സ്‌കൂളിൽ നിന്നും ഭക്ഷണം കഴിക്കാതിരുന്നത്. ഇതോടെ കനിമൊഴി എംപി അടക്കമുള്ളവർ സ്‌കൂളിലെത്തി ഈ വിദ്യാർഥികൾക്കൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നു

ഉസിലെപെട്ടിയിലുള്ള പഞ്ചായത്ത് പ്രൈമറി സ്‌കൂളിലാണ് സംഭവം. സർക്കാർ കൊണ്ടുവന്ന സൗജന്യ പ്രഭാത ഭക്ഷണ പരിപാടിക്ക് സ്‌കൂളിൽ പാചകക്കാരിയായി നിയോഗിച്ചത് ദലിത് വിഭാഗത്തിൽപ്പെട്ട മുനിയസെൽവിയെ ആയിരുന്നു. വിവരം അറിഞ്ഞ് കനിമൊഴി, സാമുഹിക ക്ഷേമ വകുപ്പ് മന്ത്രി പി ഗീത ജീവൻ, ജില്ലാ കലക്ടർ കെ സെന്തിൽരാജ് എന്നിവരാണ് സ്‌കൂളിലെത്തിയത്.
 

Share this story