ആന്ധ്ര ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു

andhra

ആന്ധ്രപ്രദേശിൽ ഇന്നലെയുണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു. മരിച്ചവരിൽ പാലസ എക്‌സ്പ്രസിന്റെ ലോക്കോ പൈലറ്റും ഉൾപ്പെടുന്നു. ആന്ധ്രയിലെ വിഴിയനഗരത്തിലാണ് ഇന്നലെ എതിർദിശയിലുള്ള ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ 25 പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്

റായഗഡിൽ നിന്ന് വിശാഖപട്ടണത്തേക്ക് പോകുകയായിരുന്ന പാസഞ്ചർ ട്രെയിനും പാലസ എക്‌സ്പ്രസുമാണ് കൂട്ടിയിടിച്ചത്. വിഴിയനഗര ജില്ലയിലെ കണ്ടകപ്പള്ളി എന്ന സ്ഥലത്താണ് അപകടമുണ്ടായത്. ഓവർ ഹെഡ് കേബിൾ പൊട്ടിയതിനാൽ നിർത്തിയിട്ടിരിക്കുകയായിരുന്ന പാസഞ്ചർ ട്രെയിനിലേക്ക് പാലസ എക്‌സ്പ്ര്‌സ് ഇടിച്ചുകയറുകയായിരുന്നു.
 

Share this story