നിര്‍ണായക ഘട്ടം പിന്നിട്ടു: പ്രൊപ്പൽഷൻ മൊഡ്യൂൾ-ലാൻഡർ വേർപിരിയൽ വിജയകരം

chandrayaan

നിർണായക ഘട്ടം പിന്നിട്ട് ചന്ദ്രയാൻ 3 ദൗത്യം. പ്രൊപ്പൽഷൻ മൊഡ്യൂൾ-ലാൻഡർ വേർപിരിയൽ വിജയകരമായി നടന്നു. 33 ദിവസത്തിന് ശേഷമാണ് പ്രൊപ്പൽഷൻ മൊഡ്യൂളിനെ വിട്ട് ലാൻഡർ തനിയെ ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിച്ചത്. ഇതോടെ ചന്ദ്രനിൽ ഇറങ്ങാനുള്ള തയ്യാറെടുപ്പുകളും ലാൻഡർ ആരംഭിച്ചു. ഇനി വേഗം കുറച്ച് താഴേക്കിറങ്ങാനുള്ള ആദ്യ പടി നാളെ നാല് മണിക്ക് നടക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു

23ന് വൈകുന്നേരം 5.47ന് ലാൻഡർ ചന്ദ്രനിൽ ഇറങ്ങുമെന്നാണ് ഇസ്‌റോയുടെ വിലയിരുത്തൽ. തുടർന്ന് ലാൻഡറിൽ നിന്ന് റാംപ് തുറന്ന് റോവർ പുറത്തിറങ്ങും. ഒരു കിലോമീറ്റർ ചുറ്റളവിൽ സഞ്ചരിക്കാൻ റോവറിന് കഴിയും.
 

Share this story