ഡീപ് ഫേക്കുകൾ രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണെന്ന് പ്രധാനമന്ത്രി

modi

ഡീപ് ഫേക്കുകൾ രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കും. ഡീപ് ഫേക്കുകൾക്കെതിരെ മാധ്യമങ്ങൾ ജനങ്ങളെ ബോധവത്കരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഡീപ് ഫേക്കുകൾ നിർമിക്കാൻ നിർമിത ബുദ്ധി ദുരുപയോഗം ചെയ്യുന്നതിനെതിരെ മാധ്യമങ്ങളും ജനങ്ങളും ജാഗരൂകരായിരിക്കണം

നരേന്ദ്രമോദി ഗർബ നൃത്തം ചെയ്യുന്നതായുള്ള ഡീപ് ഫേക്ക് വീഡിയോ പ്രചരിക്കപ്പെട്ടിരുന്നു. ഇത് താൻ കണ്ടെന്നും മോദി പറഞ്ഞു. ചെറുപ്പകാലത്ത് പോലും താൻ ഗർബ നൃത്തം കളിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
 

Share this story