അപകീർത്തിക്കേസ്: രാഹുൽ ഗാന്ധി ഇന്ന് അപ്പീൽ നൽകും, കോടതിയിൽ നേരിട്ട് ഹാജരാകും

rahul

അപകീർത്തിക്കേസിൽ രണ്ട് വർഷം ശിക്ഷ വിധിച്ചതിനെതിരെ രാഹുൽ ഗാന്ധി ഇന്ന് അപ്പീൽ നൽകും. സൂറത്ത് സെഷൻസ് കോടതിയിൽ നേരിട്ട് ഹാജരാകും. ശിക്ഷാവിധിയിൽ പാളിച്ചയുണ്ടെന്നും കുറ്റവും ശിക്ഷയും റദ്ദാക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെടും. 

മനു അഭിഷേക് സിംഗ്വി, പി ചിദംബരം, സൽമാൻ ഖുർഷിദ് അടങ്ങുന്ന അഞ്ചംഗ നിയമ വിദഗ്ധ സംഘമാണ് അപ്പീൽ തയ്യാറാക്കിയത്. കർണാടകയിലെ കോലാറിൽ നടത്തിയ പ്രസംഗത്തിൽ മോദിയെന്ന് പേരുള്ളവരെ അപമാനിച്ചെന്ന പരാതിയിൽ മാർച്ച് 23നാണ് രാഹുൽ ഗാന്ധിയെ സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. പിന്നാലെ രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വവും റദ്ദാക്കിയിരുന്നു.
 

Share this story