അപകീർത്തിക്കേസ്: രാഹുലിന്റെ അപ്പീലിൽ പരാതിക്കാരനും ഗുജറാത്ത് സർക്കാരിനും സുപ്രീം കോടതി നോട്ടീസ്
Jul 21, 2023, 11:56 IST

അപകീർത്തിക്കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ അപ്പീലിൽ പരാതിക്കാരനായ പൂർണേഷ് മോദിക്കും ഗുജറാത്ത് സർക്കാരിനും സുപ്രീം കോടതി നോട്ടീസ്. പത്ത് ദിവസത്തിനകം മറുപടി സമർപ്പിക്കാനാണ് കോടതി നിർദേശം. ഹർജി ആഗസ്റ്റ് നാലിന് വീണ്ടും പരിഗണിക്കും.
ഏത് സമയം വേണമെങ്കിലും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാമെന്നും ഉടനടി തീരുമാനം വേണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ ബിആർ ഗവായ്, പ്രശാന്ത് കുമാർ മിശ്ര എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. തന്റെ കുടുംബത്തിന് കോൺഗ്രസ് പാർട്ടിയുമായി ബന്ധമുള്ളതിനാൽ കേസ് കേൾക്കുന്നതിൽ നിന്ന് പിൻമാറാമെന്ന് ജസ്റ്റിസ് ഗവായ് പറഞ്ഞിരുന്നു. എന്നാൽ ഇത് വിഷയമല്ലെന്ന് ഇരു കക്ഷികളും അറിയിച്ചതോടെയാണ് വാദം തുടർന്നത്