ഡൽഹിയിൽ പക്ഷിപ്പനി ബാധിച്ച് 11കാരൻ മരിച്ചു; രാജ്യത്ത് എച്ച് 5 എൻ 1 മനുഷ്യരെ ബാധിക്കുന്നത് ഇതാദ്യം

ഡൽഹിയിൽ പക്ഷിപ്പനി ബാധിച്ച് 11കാരൻ മരിച്ചു; രാജ്യത്ത് എച്ച് 5 എൻ 1 മനുഷ്യരെ ബാധിക്കുന്നത് ഇതാദ്യം

ഡൽഹിയിൽ പക്ഷിപ്പനി ബാധിച്ച് 11കാരൻ മരിച്ചു. ഹരിയാനയിൽ നിന്നുള്ള പതിനൊന്നുകാരനാണ് ഡൽഹി എയിംസിൽ മരിച്ചത്. കുട്ടിയെ ചികിത്സിച്ച ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിലാണ്. രാജ്യത്ത് ഇതാദ്യമായാണ് മനുഷ്യരിൽ എച്ച് 5 എൻ 1 സ്ഥിരീകരിക്കുന്നത്.

കുട്ടിയുമായി സമ്പർക്കത്തിൽ വന്ന ഹരിയാന സ്വദേശികളായ ആശുപത്രി ജീവനക്കാരോട് നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് എയിംസ് അധികൃതർ അറിയിച്ചു.

മറ്റ് വൈറസുകളെ അപേക്ഷിച്ച് ശക്തമാണ് എച്ച് 5 എൻ 1. അതേസമയം, മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത് അപൂർവമാണ്. പക്ഷിപ്പനി മരണത്തെ തുടർന്ന് കേന്ദ്രം കർശന ജാഗ്രത നിർദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

 

Share this story