ഡൽഹി മദ്യനയക്കേസ്: മനീഷ് സിസോദിയക്ക് സുപ്രീം കോടതിയും ജാമ്യം നിഷേധിച്ചു
Oct 30, 2023, 11:42 IST

ഡൽഹി മദ്യനയക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. വിചാരണ മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നത് കണക്കിലെടുത്താണ് തീരുമാനം. ആഗസ്റ്റ് 17നാണ് മനീഷ് സിസോദിയ ഉൾപ്പെടെയുള്ളവരെ പ്രതി ചേർത്ത് എഫ് ഐ ആർ ഇട്ടത്.
റിമാൻഡ് ചെയ്യേണ്ട സാഹചര്യം വ്യക്തമാക്കണമെന്ന് കോടതി അന്വേഷണ ഏജൻസികളോട് പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ പരാജയപ്പെട്ടാൽ ജാമ്യം അനുവദിക്കുമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി 26നാണ് മദ്യനയക്കേസിൽ സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. ദിവസങ്ങൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്.