ഡൽഹി മദ്യ അഴിമതി: വൈ എസ് ആർ കോൺഗ്രസ് എം പിയുടെ മകനെ ഇ ഡി അറസ്റ്റ് ചെയ്തു
Feb 11, 2023, 10:14 IST

ഡൽഹി മദ്യ അഴിമതിയുമായി ബന്ധപ്പെട്ട് വൈഎസ്ആർ കോൺഗ്രസ് എംപിയുടെ മകൻ അറസ്റ്റിൽ. മകുന്ദ ശ്രീനിവാസുലു റെഡ്ഡിയുടെ മകൻ രാഘവ് മകുന്ദയാണ് അറസ്റ്റിലായത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റേതാണ് നടപടി. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് രാഘവിന്റെ അറസ്റ്റ് ഇ ഡി രേഖപ്പെടുത്തിയിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് ഇ ഡി നടത്തുന്ന ഒൻപതാമത്തെ അറസ്റ്റാണ് രാഘവിന്റേത്. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട് രാഘവ് മകുന്ദ അനധികൃതമായി പണം കൈമാറിയെന്നാണ് ഇ ഡി കണ്ടെത്തിയിരിക്കുന്നത്. രാഘവ് മകുന്ദയുടെ കുടുംബത്തിന് ഡൽഹിയിൽ മദ്യ ഡിസ്റ്റിലറികളുണ്ട്. അഴിമതി ലക്ഷ്യം വച്ച് രാഘവ് മകുന്ദ അനധികൃത മാർഗത്തിൽ പണം കൈമാറിയെന്നാണ് ഇ ഡി ആരോപിക്കുന്നത്.