150 തവണ വിളിച്ചിട്ടും ഫോണെടുത്തില്ല; ഭാര്യയെ പോലീസുകാരൻ കഴുത്തു ഞെരിച്ചു കൊന്നു
Nov 8, 2023, 14:54 IST

ഭാര്യയെ ഫോൺ ചെയ്തിട്ടും എടുക്കാത്തതിനെ തുടർന്ന് 230 കിലോമീറ്റർ യാത്ര ചെയ്ത് ഭാര്യ വീട്ടിൽ എത്തി ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യക്ക് ശ്രമിച്ചു. കർണാടകയിലാണ് സംഭവം. 150 തവണ വിളിച്ചിട്ടും ഫോൺ എടുക്കാത്തതിനെ തുടർന്നായിരുന്നു ക്രൂരകൃത്യം.
ചാമരാജ്‌നഗറിൽ നിന്നും 230 കിലോമീറ്റർ സഞ്ചരിച്ച് ഹോസ്‌കോട്ടക്ക് സമീപമുള്ള ഭാര്യ വീട്ടിൽ എത്തിയായിരുന്നു കൊലപാതകം. ഭാര്യ വീട്ടിലേക്ക് കയറുന്നതിന് മുമ്പ് ഇയാൾ കീടനാശിനി കുടിച്ചിരുന്നു. 24കാരിയായ പ്രതിഭയാണ് കൊല്ലപ്പെട്ടത്. പോലീസുദ്യോഗസ്ഥനായ കിഷോറാണ് കൊലപാതകം നടത്തി ആത്മഹത്യാ ശ്രമം നടത്തിയത്. ഗുരുതരാവസ്ഥയിലുള്ള കിഷോർ ആശുപത്രിയിലാണ്. 11 ദിവസം മുമ്പാണ് പ്രതിഭ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്.