സീറ്റ് വിഭജനത്തെ ചൊല്ലി ഇന്ത്യ സഖ്യത്തിൽ ഭിന്നത; സംയുക്ത വാർത്താ സമ്മേളനം ബഹിഷ്‌കരിച്ച് മമത

mamata

സീറ്റ് വിഭജനത്തെ ചൊല്ലി പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ സഖ്യത്തിൽ ഭിന്നത. സംയുക്ത വാർത്താ സമ്മേളനം മമത ബാനർജി ബഹിഷ്‌കരിച്ചു. കൃത്യമായ സമയത്തിനുള്ളിൽ സംസ്ഥാനങ്ങളിൽ സീറ്റ് വിഭജനം നടത്തണമെന്ന് മമത ബാനർജി ആവശ്യപ്പെട്ടു. എന്നാൽ മമതയുടെ നിലപാടിനോട് കോൺഗ്രസ് മൗനം പാലിക്കുകയായിരുന്നു

ആർജെഡി, സമാജ് വാദി പാർട്ടികൾ മമതയുടെ നിലപാടിനോട് അനുകൂലിച്ചു. അതേസമയം ഇന്ത്യ മുന്നണിയെ നയിക്കാൻ 14 അംഗ കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ശരദ് പവാറാണ് കമ്മിറ്റിയിലെ മുതിർന്ന നേതാവ്. കോൺഗ്രസിൽ നിന്ന് കെസി വേണുഗോപാലാണ് സമിതിയിലുള്ളത്. തേജസ്വി യാദവും ഒമർ അബ്ദുള്ളയും ഡി രാജയും സമിതിയിലുണ്ട്. സിപിഎം പ്രതിനിധിയെ പിന്നീട് തീരുമാനിക്കും.
 

Share this story