കൊവിഡ് പോയെന്ന് അവകാശപ്പെട്ട ബിജെപി ബംഗാൾ അധ്യക്ഷന് കൊവിഡ് സ്ഥിരീകരിച്ചു

കൊവിഡ് പോയെന്ന് അവകാശപ്പെട്ട ബിജെപി ബംഗാൾ അധ്യക്ഷന് കൊവിഡ് സ്ഥിരീകരിച്ചു

പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷിന് കൊവിഡ് സ്ഥിരീകരിച്ചു. ദിലീപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം പനി വന്നതോടെയാണ് പരിശോധനക്ക് വിധേയമാക്കിയത്. തുടർന്ന് കൊവിഡ് സ്ഥിരികരിക്കുകയായിരുന്നു

ബംഗാളിൽ കൊവിഡില്ലെന്നും ബിജെപി പ്രവർത്തകരുടെ റാലി തടയാൻ വേണ്ടിയാണ് മമതാ ബാനർജി ലോക്ക് ഡൗൺ നീട്ടുന്നതെന്നും കഴിഞ്ഞ ദിവസം ദിലീപ് ഘോഷ് കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ദിലീപ് ഘോഷിന് തന്നെ രോഗം ബാധിച്ചിരിക്കുന്നത്.

Share this story