അയോഗ്യത കേസിൽ രാഹുൽ ഗാന്ധിക്കെതിരെ സുപ്രീം കോടതിയിൽ തടസവാദ ഹർജി
Jul 12, 2023, 11:57 IST

അയോഗ്യത കേസിൽ രാഹുൽ ഗാന്ധിക്കെതിരെ സുപ്രിം കോടതിയിൽ തടസവാദ ഹർജി. രാഹുലിനെതിരെ പരാതി നൽകിയ പൂർണേഷ് മോദി തന്നെയാണ് തടസവാദ ഹർജിയിലും നൽകിയത്. രാഹുൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകാനിരിക്കെയാണ് നീക്കം. തന്റെ ഭാഗം കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ടാണ് തടസവാദ ഹർജി
്അപകീർത്തിക്കേസിൽ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യം നേരത്തെ ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. പിന്നാലെ സുപ്രീം കോടതിയിൽ രാഹുൽ ഗാന്ധി അപ്പീൽ നൽകാനിരിക്കെയാണ് പൂർണേഷ് മോദി തടസവാദ ഹർജി നൽകിയത്.