ദീപാവലി പടക്കം പൊട്ടിക്കൽ; ഡൽഹിയിൽ വായു ഗുണനിലവാരം വീണ്ടും ഗുരുതര സ്ഥിതിയിൽ

delhi

ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ ഡൽഹിയിൽ വായു മലിനീകരണം വീണ്ടും ഗുരുതരാവസ്ഥയിൽ. ചൊവ്വാഴ്ച രാവിലെ ഡൽഹിയിൽ പലയിടങ്ങളിലും കനത്ത പുക മഞ്ഞാണ് അനുഭവപ്പെട്ടത്. നിയന്ത്രണങ്ങൾ ലംഘിച്ച് ദീപാവലിക്ക് വലിയ തോതിൽ പടക്കം പൊട്ടിച്ചതാണ് വായു ഗുണനിലവാരം വീണ്ടും മോശമാകാൻ കാരണം

ബാവന, നരേല, രോഹിണി, ആർ കെ പുരം, ദ്വാരകനരേല തുടങ്ങിയ പ്രദേശങ്ങളിലാണ് വായു മലിനീകരണം അതിരൂക്ഷമായി നിൽക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ നഗരത്തിലെ വായുവിന്റെ ഗുണനിലവാരം കുത്തനെ ഇടിഞ്ഞിരുന്നു. ഇതിനിടെ മഴ ലഭിച്ചതോടെ ദീപാവലി ദിനത്തിൽ വായു ഗുണനിലവാര സൂചിക മെച്ചപ്പെട്ടിരുന്നു. എന്നാൽ ദീപാവലി ദിനത്തിൽ നിയന്ത്രണം മറികടന്ന് പടക്കം പൊട്ടിച്ചതോടെ സ്ഥിതി വീണ്ടും മോശമായി


 

Share this story